എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരുന്ന 16 കാരന്‍ അസുഖം മൂര്‍ച്ഛിച്ച് മരണമടഞ്ഞ സംഭവത്തില്‍ ഡോക്ടറായി ചമഞ്ഞ് ചികിത്സ നടത്തിയ എസി മെക്കാനിക്കിനെതിരേ കേസ്. വ്യാഴാഴ്ച രാത്രി ബംഗാളില്‍ നടന്ന സംഭവത്തില്‍ ബിര്‍ഭൂമില്‍ നിന്നുള്ള അരിജിത് ദാസ് എന്ന കൗമാരക്കാരനാണ് മരണമടഞ്ഞത്. രോഗം കൂടി മറ്റൊരു വിദഗ്ദ്ധാശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോള്‍ ആംബുലന്‍സില്‍ എസി മെക്കാനിക്ക് രോഗിക്ക് ചികിത്സ നല്‍കുകയായിരുന്നു.